Saturday, March 9, 2013

അദ്ധ്യായം-ഏഴ്. പെണ്ണും മദ്യവും

 അദ്ധ്യായം-ഏഴ്. പെണ്ണും മദ്യവും
കൊട്ടാരം പതിവിലും നേരത്തെ ഉണര്‍ന്നു.നേരം പുലരാന്‍ കാത്തിരുന്നിട്ടെന്നവണ്ണം ഉണ്ണികള്‍ വെളുപ്പിനെ മെത്തവിട്ട് എഴുന്നേറ്റു.ദുശശള ഒഴികെയുള്ള കൌരവ കുമാരന്മാരും പാണ്ഡവരും ഒരുക്കങ്ങള്‍ പുര്‍ത്തികരിച്ചു അങ്ങനത്തില്‍ നിരന്നു.ഭിഷ്മരും വിദുരറം ഏവരുടെയും ക്ഷേമാന്വേക്ഷണങ്ങള്‍ നടത്തി.അനന്തരം ഇവരും മതാക്കളെയും പിതാക്കളെയും വന്ദിച്ച് യാത്രക്ക് തയ്യാറായി.മുന്നോ,നാലോ പേര്‍ക്ക് മാത്രം ഇരിക്കാവുന്ന തേരുകളായിരുന്നു ഒരുക്കിയിരുന്നത്.പുറപ്പെടും മുന്‍പ് ഭിഷ്മര്‍ എല്ലാവരോടുമായി ഉറക്കെ പറഞ്ഞു.

ഉണ്ണികളേ  നിങ്ങള്‍ തനിച്ചാണ് പോകുന്നത് എന്ന് ഓര്‍മ്മവേണം.ആരും അതി സാഹസങ്ങല്‍ക്കൊന്നും മുതിരരുത്.ഇരുളും മുന്‍പ് എല്ലാവരും തിരിച്ചെത്തണം.ആഹ്ലാദം പകരുന്ന കേളികളിലെ ഏര്‍പ്പെടാവൂ.മല്‍സരം വളര്‍ത്തുന്നതോ,വൈരം ഉണ്ടാക്കുന്നതോ ആയ യാതൊരു ക്രീടയും അരുത്.യാത്ര ആരംഭിക്കുക.മംഗളം ഭവിക്കട്ടെ.

അതുകേട്ട്  വിദുരര്‍ വളരെ തിരക്കിട്ട് എല്ലാവരോടുമായി പറഞ്ഞു.

പിതാമഹന്‍റെ വാക്കുകള്‍ അനുസരിക്കുക.മറ്റൊരു പ്രധാന കാര്യം,ഈ യാത്രയുടെ നിയന്ത്രണവും നേതൃത്വവും പാണ്ഡവശ്രേഷ്ഠനായ ധര്‍മജന് ആയിരിക്കും.അയാളെ അനുസരിക്കുക.മംഗളം.

വിദുരരുടെ വാക്കുകളെ തുടര്‍ന്ന് ഭീഷ്മര്‍ മഹാരാജാവിനു എന്തെങ്കിലും പറയാനുണ്ടോ എന്ന് തിരക്കി.അപ്പോള്‍ ദൃതരാഷ്ട്രര്‍ പറഞ്ഞു.

ഭീഷമ പിതാമഹനും അനുജന്‍ വിദുരരും പറഞ്ഞ പ്രകാരം ഏവരും പ്രവര്‍ത്തിക്കുക.സന്തോഷവും ചെങ്ങാത്തവും പങ്കിടുക.യാത്ര തുടങ്ങിക്കോളൂ.ഏവര്‍ക്കും നല്ലത് വരട്ടെ.

ധൃതരാഷ്ട്രര്‍ പിന്‍വാങ്ങിയപ്പോള്‍ യാത്രാരംഭസുചകമായുള്ള സംഖുവിളി ഉയര്‍ന്നു.തേരുകള്‍ ഓരോന്നായി കൊട്ടാര കവാടത്തിനു വെളിയിലേക്ക് നിങ്ങിത്തുടങ്ങി.പതിയെ തേര്‍ചക്രങ്ങള്‍ വേഗതപുണ്ടു.ഏറ്റവും മുന്‍പില്‍ ധര്‍മപുത്രര്‍.ഏറ്റവും പുറകിലായിരുന്നു കര്‍ണ്ണന്‍റെ രഥം.

പ്രമാണകോടി ദൃഷ്ടിപഥത്തില്‍ പതിഞ്ഞതോടെ ഏവരിലും ആഹ്ലാദാരവങ്ങലുയര്‍ന്നു.നനുത്ത കാറ്റ് ഗാനം പൊഴിക്കുന്ന ഹരിത ജാലങ്ങള്‍.സുഗന്ധപുരിതമായ വായു.സ്പടികം പോല്‍ പരന്നൊഴുകുന്ന അരുവികള്‍.ഭയം കുടാതലയുന്ന മാന്‍ കൂട്ടങ്ങള്‍.ഇങ്ങിനെയുള്ള വനാന്തര്‍ഭാഗങ്ങളില്‍ തേരുകള്‍ ചെന്ന് നിന്നു.ഓരോരുത്തരായി വേഗത്തില്‍ തേരില്‍ നിന്നും ഇറങ്ങി.

പലനിറങ്ങളിലുള്ള തുണികള്‍ കൊണ്ട് വാല്യക്കാര്‍ വേഗത്തില്‍ കുടാരങ്ങള്‍ തിര്‍ത്തു.രാജകുമാരന്‍മാര്‍ പല കുട്ടങ്ങളായി പിരിഞ്ഞ് അവയില്‍ പ്രവേശിച്ചു.ചിലര്‍ ചങ്ങാടങ്ങളിലേക്ക് കുതിച്ചു.മറ്റു ചിലര്‍ പുഴവെള്ളത്തിലേക്ക് കുപ്പ് കുത്തി.ധര്‍മപുത്രര്‍ മാത്രം കുട്ടത്തില്‍ ഒന്നും ചേരാതെ ഒരു പാറയുടെ മുകളില്‍ കയറി ഇരുന്നു.ഭക്ഷണ സമയത്ത് അയാള്‍ക്കായി ഒരു ഭൃത്യന്‍ ഭക്ഷണം എത്തിച്ചു.



ഭിമന്‍ തനിച്ചാണ് ഭക്ഷണം കഴിച്ചത്.കുടാരത്തിനകത്ത് മറ്റുള്ളവര്‍ക്കുകുടി ഒരുക്കിവച്ചതില്‍ ഏറെയും അയാള്‍ തിന്നു തിര്‍ത്തു!അപ്പോള്‍ ദുസ്സാസനന്‍ ഭീമന് അരികില്‍ ചെന്നുകൊണ്ട് പറഞ്ഞു.

ഏട്ടന്‍ തിരക്കുന്നു

ഭിമന്‍  ഒട്ടൊരു സംശയത്തോടെ അയാളെ നോക്കിക്കൊണ്ട് മെല്ലെ ചോദിച്ചു;

എന്തിന്‌?

എന്തോ,ഒരു വിശിഷ്ട ഭോജ്യം കാത്തുവച്ചിട്ടുണ്ടത്രേ.വന്നാലും.

ഭക്ഷണക്കാര്യം കേട്ടപ്പോള്‍ പിന്നെ ഭിമന്‍ ഒന്നും ചോദിക്കാതെ തന്നെ അയാളെ പിന്തുടര്‍ന്നു.

വനാന്തര്‍ഭാഗത്തു പ്രത്യേകം ഒരുക്കിയിരുന്ന കുടാരത്തിനകത്ത് സുയോധനന്‍ ഭിമനെ കാത്തു ഇരിക്കുന്നുണ്ടായിരുന്നു.ഭിമന്‍ പ്രവേശിച്ചപ്പോള്‍ അയാള്‍ പീO൦  നിക്കിയിട്ടു കൊടുത്തു. ഭിമന്‍ അതിലിരുന്നപ്പോള്‍ സുയോധനന്‍ എഴുന്നേറ്റ് പോയി,മറച്ചു വച്ചിരുന്ന ഒരു മണ്‍കുടം പൊക്കിക്കൊണ്ട് വന്നു.

അതിവിശിഷ്ടവും മധുരതരവുമായ മദ്യമാണിത്.പഴച്ചാറുകളും പുക്കളും കൊണ്ട് മാത്രം നിര്‍മിച്ചത്.

അതും പറഞ്ഞ് സുയോധനന്‍ മണ്‍കുടം ഭിമന് മുന്‍പിലേക്ക് നിക്കിവച്ചു.അതിന്‍റെ അടപ്പ് തുറന്നപ്പോള്‍ ഹൃദ്യവും മദോന്മത്തവുമായ  സുഗന്ധം പറന്നു.അതില്‍ കുറച്ച്‌,ഒരു സ്ഫടികപാത്രത്തില്‍ പകര്‍ത്തി സുയോധനന്‍ ഭിമനു നല്‍കി.ഭിമന്‍ ഒട്ടൊരു സംശയത്തോടെ അത് ചുണ്ടോടു ചേര്‍ത്തു.പിന്നെ അതിവേഗത്തില്‍ അകത്താക്കി!

ക്രമേണ ഭിമനു മുന്‍പിലേക്ക്  അനേകം മണ്‍കുടങ്ങള്‍ നിരങ്ങിവരികയും ഒഴിയുകയും ചെയ്തു.അയാള്‍ ആര്‍ത്തിയോടെ തന്‍റെ പാനപാത്രം നിട്ടിക്കൊണ്ടുമിരുന്നു!

 അപ്പോള്‍ സുയോധനന്‍ പറഞ്ഞു;

ഇതിങ്ങനെ കുടിക്കണമെന്നില്ല.ഇതിനേക്കാള്‍ സ്വാദിഷ്ടമായ മറ്റു ചിലതുകുടിയുണ്ട്

അപ്പോള്‍ ഭിമന്‍ അത് ആവശ്യപ്പെട്ടു.സുയോധനന്‍ ഉടന്‍ കുടാരത്തിനു വെളിയിലേക്ക് നോക്കി കരങ്ങള്‍ കൊട്ടി.പുറത്തുനിന്നും അപ്പോള്‍ കര്‍ണന്‍ കയറി വന്നു.അയാള്‍ അത് പകരുമ്പോള്‍ ഭിമന്‍ മദ്യലഹരിയോടെ ചോദിച്ചു;

ഇതാരാ,എവിടെയോ പരിചയമുള്ള മുഖം 

ഇത് കര്‍ണനാണ്.അതിരഥപുത്രന്‍.

സുയോധനന്‍ പറഞ്ഞു.

ഉടന്‍ ഭിമന്‍റെ മുഖം കോപംകൊണ്ടു തുടുത്തു.അയാള്‍ ചഷകം വലിച്ചെറിഞ്ഞു കൊണ്ട് അയാള്‍ ആക്രോശിച്ചു;

സൂതപുത്രനോ?അവന്‍റെ കൈയ്യാല്‍ അശുദ്ധമായത് ഞാന്‍ കുടിക്കയോ?ദുര്യോധനാ നീ എന്നെ അപമാനിക്കുകയാണല്ലേ?

കോപന്ധനായി ഭിമന്‍ എഴുന്നേറ്റു.മദ്യലഹരിയില്‍ അയാള്‍ക്ക് നിയന്ത്രണം വിട്ടിരുന്നു.സുയോധനന്‍ ഭിമനെ സ്വാന്തനിപ്പിച്ചുകൊണ്ട് പറഞ്ഞു;

ഭിമ,മദ്യത്തിന് ലഹരിയെ ഉള്ളു.ജാതിയില്ല. 

അതും പറഞ്ഞു പിടിച്ചിരുത്താന്‍ ശ്രമിച്ച സുയോധനനെ ഭിമന്‍ തള്ളി താഴെക്കിട്ടു.മദ്യം നിറച്ച പത്രങ്ങള്‍ പൊട്ടിച്ചിതറി!സുയോധനന്‍ പിടഞ്ഞു എഴുന്നെററപ്പോഴെക്കും ഭിമന്‍ പുറത്തു കടന്നിരുന്നു.ദുസ്സാസനനും അയാളെ തടയാനായില്ല!കര്‍ണന്‍ നിശബ്ദനായി, അപമാനിതനായി നിന്നതെ ഉള്ളു.

സുയോധനന്‍ ഭിമനെ പിന്തുടര്‍ന്ന് അയാളെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു.അപ്പോള്‍ പുര്‍വാധികം വാശിയോടെ ഒരു മരച്ചില്ല എടുത്ത് ഭിമന്‍ സുയോധണനെ ആക്രമിച്ചു.അയാള്‍ ഒഴിഞ്ഞു മാറി.ഭിമന്‍ രോഷാകുലനായി മുന്നോട്ടു നടന്നു!

അയാളെ പിന്തുടര്‍ന്നവരെ, പിന്നെ ഒരുമരത്തില്‍ ഞാന്നുകിടന്ന വള്ളികള്‍ പിഴുതെടുത്ത് വിണ്ടും ആക്രമിക്കാന്‍ ഒരുങ്ങി.എന്നാല്‍ അത് പാഴായി.വള്ളികള്‍ അയാളുടെ ശരീരത്തെ തന്നെ പൊതിഞ്ഞ് വിലങ്ങിട്ടു.വരിഞ്ഞുകെട്ടപ്പെട്ട ശരീരവുമായി അയാള്‍ മുന്‍പോട്ടു തന്നെ നടന്നു.തൊട്ടു മുന്‍പില്‍ നിറഞ്ഞ് ഒഴുകിയിരുന്ന പുഴ ഭിമന്‍ കണ്ടതേയില്ല!





No comments:

Post a Comment