Friday, May 17, 2013

അദ്ധ്യായം,പതിനേഴ്-അവള്‍ അവനിലെക്കോ?

പതിനേഴ്
പാണ്ഡവര്‍ വാരണാവതത്തിലേക്ക് താമസം മാറിയതിനു ശേഷം സുയോധനന്‍ രാജ്യഭരണം കുടുതല്‍ കരുത്തുള്ളതാക്കിത്തിര്‍ത്തു.പാണ്ഡവര്‍ക്ക് പ്രകിര്‍ത്തനങ്ങള്‍മാത്രം പാടിനടക്കുന്നവരെ ആദ്യം നിലക്ക് നിര്‍ത്തി.പിതാക്കന്മാരുടെയും ആചാര്യന്മാരുടെയും പക്ഷപാതിത്വം മനസിലാക്കിത്തന്നെ ഭരണകാര്യങ്ങളില്‍ തിരുമാനമെടുത്തു.

അധികകാലം  കഴിഞ്ഞില്ലഹസ്തിനപുരത്ത് ഒരു ദുഖവാര്‍ത്തയെത്തി.വാരണാവതത്തില്‍ പാണ്ഡവര്‍ താമസിച്ചിരുന്ന കൊട്ടാരത്തിനു തീപിടിച്ചുപോലും.അറിഞ്ഞയുടന്‍ അനുജന്മാരുമൊത്ത് സുയോധനന്‍ അവിടെയെത്തി.കത്തിക്കരിഞ്ഞ ആറ്‌ ശവസരിരങ്ങള്‍!അതെല്ലാം ഏറ്റുവാങ്ങി ഹസ്തിനപുരത്ത് എത്തിച്ച് ആചാരവിധിപ്രകാരം കര്‍മ്മങ്ങള്‍ ചെയ്ത് കൊട്ടാരവളപ്പില്‍ത്തന്നെ പാണ്ഡവരെ സംസ്കരിച്ചു.ഒരാണ്ട് ദുഃഖസുചകമായി രാജ്യത്തെ ആഘോഷങ്ങള്‍ എല്ലാം നിര്‍ത്തിവച്ചു.

എന്നാല്‍ സുയോധനന്‍റെ ചെയ്തികളെല്ലാം സംശയത്തോടെയാണ് വിക്ഷിക്കപ്പെട്ടത്‌!പാണ്ഡവരുടെ മരണത്തിന് കാരണഭുഥന്‍ സുയോധനന്‍ തന്നെയാണെന്ന് പ്രചരിപ്പിക്കപ്പെട്ടു.കൊട്ടാരം അരക്കുകൊണ്ട് പണിതതാണെന്നും സുയോധനന്‍റെ അമ്മാവന്‍  ശകുനിയുടെ വിശ്വസ്തനായ പുരോചനന്‍ തീ വച്ചതാണെന്നും ഉള്ള കഥയ്ക്ക് കേള്‍വിക്കാര്‍ ധാരാളമുണ്ടായി!ഈ കഥകളെ മറികടക്കാന്‍ സുയോധനന്‍റെ ഒരു പ്രവര്‍ത്തികള്‍ക്കും ആയതുമില്ല!

അസന്തുലിതമായി ഒരു വര്ഷം കടന്നുപോയപ്പോള്‍ പാഞ്ചാലദേശ ത്തുനിന്നും ഒരു സ്വയംവര ക്ഷണം ഹസ്തിനപുരത്ത് എത്തി.പാഞ്ചാലരാജപുത്രിയായ ദ്രൌപദിയുടെ വിവാഹം.ക്ഷണം സ്വികരിച്ചുകൊണ്ട് ധൃതരാഷ്ട്രര്‍ സുയോധനനെ വിളിച്ചു പറഞ്ഞു:

നീ  പാഞ്ചാലത്ത് പോയി സ്വയംവരത്തില്‍ പങ്കെടുത്ത് ദ്രൌപദിയെ വേള്‍ക്കണം

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

അച്ഛാ,രാജപദവി സുസ്ഥിരവും സുശക്തവും ആവും വരെ ഞാന്‍ വിവാഹത്തെപ്പറ്റിചിന്തിക്കുന്നില്ല.

പക്ഷെ സ്വയംവരത്തിനുള്ള ക്ഷണം നിരസിക്കാന്‍പാടുള്ളതല്ല.വേളി വേണ്ടെന്നു വയ്ക്കുകയും വേണ്ട.

ധൃതരാഷ്ട്രര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ പിന്നെ മറുത്തൊന്നും പറഞ്ഞില്ല സുയോധനന്‍.

യാത്ര  പുറപ്പെട്ടതിന്‍റെ മുന്നാം നാളിലാണ് കര്‍ണ്ണനുമൊത്ത് സുയോധനന്‍ പാഞ്ചാലദേശത്തു എത്തിയത്.അതിമനോഹരമായിരുന്നു പാഞ്ചാലം!എങ്ങും അഴകേറിയ പുവനികള്‍,താമരകള്‍ മന്ദമാടുന്ന കുളിര്‍വനികള്‍!

രാജഗൃഹം  അടുക്കുംതോറും സ്വയംവരാഘോഷത്തിന്‍റെ അലയൊലികള്‍ കേട്ട് തുടങ്ങിയിരുന്നു.കൊട്ടാരമെത്തി,പരിചാരകരാല്‍ ആനയിക്കപ്പെട്ട്‌ തങ്ങള്‍ക്ക് നീക്കിവയ്ക്കപ്പെട്ടാ ഇരിപ്പിടങ്ങളില്‍ സുയോധനനും കര്‍ണനും ഇരുന്നു.

അധികം  വൈകുംമുന്‍പേ സ്വയംവരത്തിന് പ്രാരംഭംകുറിച്ചുകൊണ്ട് ശ൦ഖൊലി മുഴങ്ങി.സദസ്സ് അതോടെ പതിയെ നിശബ്ധമായി.ആ സമയം പാഞ്ചാലരാജാവായ ദ്രുപദന്‍ സദസ്സിലേക്ക് എഴുന്നള്ളി.എല്ലാവരും എഴുന്നേറ്റുനിന്നുകൊണ്ട് അദ്ധേഹത്തെ വന്ദിച്ചു.ഏല്ലാവര്‍ക്കും നേരെ കുപ്പുകൈകള്‍ ഉയര്‍ത്തിക്കൊണ്ട്,ഇരിക്കാന്‍ ആവശ്യപ്പെട്ടു.സദസ്സ് വിണ്ടും നിശബ്ധമായപ്പോള്‍ ഏവരെയും അഭിസംബോധനചെയ്തുകൊണ്ട് ദ്രുപദന്‍ പറഞ്ഞു:

മഹാബ്രാമണര്‍ക്കും തപസ്വികള്‍ക്കും രാജാക്കന്മാര്‍ക്കും പാഞ്ചാലദേശത്തിന്‍റെ സ്വാഗതം.എന്‍റെ ഏക പുത്രിയായ ദ്രൌപതിയെ വേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു അസ്ത്രപരിക്ഷയില്‍ ജയിക്കെണ്ടതുണ്ട്.അതിനെപ്പറ്റി വിവരിക്കുന്നതിനും മകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുമായി എന്‍റെ പുത്രന്‍ ദൃഷ്ടധ്യുമ്നന്‍ ഉടന്‍ എത്തിച്ചേരുന്നതാണ്.

അത്രയും പറഞ്ഞ് ദ്രുപദന്‍ പിന്മാറിയപ്പോള്‍ എങ്ങും വാദ്യഘോഷങ്ങള്‍ മുഴങ്ങി.മംഗളസ്നാനം കഴിച്ച്‌,ശുഭ്രവസ്ത്രധാരിണിയായി,സര്‍വാഭരണവിഭുഷിതയായി തിളങ്ങുന്ന ദ്രൌപദിയെയും ആനയിച്ചുകൊണ്ട്,ബാലാര്‍ക്കനെപ്പോലെ തിളങ്ങുന്ന ധൃഷ്ടധ്യുംനന്‍ സഭാമണ്ഡലത്തില്‍ പ്രത്യക്ഷനായി.മേഘനാഥത്തിനോപ്പം മുഴങ്ങുന്ന സബ്ധത്തില്‍,സദസ്സിനെ അഭിവാദ്യം ചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു:

അല്ലയോ മാനവരെ,നിങ്ങള്‍ക്കു വന്ദനം.

തുടര്‍ന്ന് അയാള്‍ പന്തലിനു മുകളിലേക്ക് ചുണ്ടിക്കാണിച്ചുകൊണ്ട് തുടര്‍ന്നു.

ഈ സഭാമണ്ഡപത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കറങ്ങുന്ന യന്ത്രദ്വാരത്തിലുടെ ഒരേസമയത്ത് അഞ്ചു ബാണങ്ങലെയ്തു ആര് ലക്ഷ്യം ഭേദിക്കുന്നുവോ,അയാള്‍ക്ക്‌ കുലമോ,ദേശമോ,പദവിയോ പരിഗണിക്കാതെ,കൃഷ്ണ എന്നുവിളിക്കപ്പെടുകയും ദ്രൌപദി എന്ന് അറിയപ്പെടുകയും ചെയ്യുന്ന എന്‍റെ സഹോദരിയെ വേള്‍ക്കാവുന്നതാണ്.

ഇത്രയും പറഞ്ഞ്‌,ദ്രൌപദിയെ കൈപിടിച്ച് മുന്നില്‍ നടത്തിക്കൊണ്ട് അയാള്‍ ഓരോരുത്തരെയായി നാമം,കുലം,കര്‍മ്മം,സാമര്‍ഥ്യം തുടങ്ങിയവ വിവരിച്ചുകൊണ്ട്  സഹോദരിക്ക് പരിചയപ്പെടുത്തി.പിന്നിട് സോദരിയെ പിതാവിന് സമിപം പിടിച്ചിരുത്തിക്കൊണ്ട് അയാളും ഉപവിഷ്ടനായി.ദ്രൌപദി അവര്‍ക്ക് മധ്യേ,നെയ്ത്തിരി തെളിയുന്ന വിളക്കുപോലെ ശോഭിച്ചു.

പരിക്ഷണ വിദ്യ ആരംഭിച്ചു.രംഗത്ത്‌ പരാജിതരും പരിക്ഷിണരുമായി പലരും മടങ്ങിക്കൊണ്ടിരുന്നു.ചിലരെല്ലാം നിലതെറ്റി നിലത്ത് വീണു.ശൌര്യംകെട്ടും ഇളിഭ്യരായും കിരിടം നുറുങ്ങിയും രാജകുമാരന്മാര്‍ മടങ്ങുന്നത് കാണ്‍കവേ സുയോധനന്‍ കര്‍ണ്ണനോട് പറഞ്ഞു:

കര്‍ണ്ണാ,ഒരുകൈ നോക്കുന്നോ?വിജയിച്ചാല്‍ ഒരു സുന്ദരി സ്വന്തമാവും!

അതുകേട്ട് കര്‍ണ്ണന്‍ അല്പം ലജ്ജിതനാവാതിരുന്നില്ല.അയാള്‍ ചങ്ങാതിയെ നോക്കി.സുയോധനന്‍ കര്‍ണ്ണനെ വിണ്ടും പ്രോത്സാഹിപ്പിച്ചു.കര്‍ണ്ണന്‍ മെല്ലെ എഴുന്നേറ്റു.സ്വതസിദ്ധമായ ഗാംഭിര്യത്തോടെ കര്‍ണ്ണന്‍ രംഗഭുമിയിലേക്ക് നടന്നപ്പോള്‍,എന്തോ മാന്ത്രികതയാല്‍എന്നപോലെ സദസ്സ് നിശബ്ധമായി.



കര്‍ണ്ണന്‍ ഇടംകൈയ്യാല്‍ വില്ലെടുത്തു,ഏകാഗ്രതയോടെ ഞാണ്‍ വലിച്ചുമുറുക്കിക്കെട്ടി.പിന്നിട് താഴെ തളികയില്‍ വച്ചിരുന്ന അഞ്ചുശരങ്ങളും കൈയ്യിലെടുത്തു അതിവേഗത്തില്‍ കുലച്ചു.ഒട്ടൊരു ശബ്ധത്തോടെ അവ,പന്തലിനു മുകളില്‍ കറങ്ങിക്കൊണ്ടിരുന്ന  യന്ത്ര ദ്വാരത്തില്‍ തുളഞ്ഞുകയറി.സഭ ശബ്ധമുഖരിതമായി.എങ്ങും ഘര്‍ഷാരവങ്ങള്‍!അത്ഭുതപരതന്ത്രരായി നില്‍ക്കുന്ന രാജാക്കാന്മാരെ അഭിമാനത്തോടെ നോക്കിയശേഷം കര്‍ണന്‍ ദ്രൌപദിയിലേക്ക് കണ്ണുകള്‍ പായിച്ചു.അവള്‍ ഒട്ടൊരു നാണത്തോടെ,അണിഞ്ഞിരിക്കുന്ന മുഖാവരണത്തിന്‍റെ സ്ഫടിക ജാലകത്തിലുടെ,തന്നെത്തന്നെ നോക്കിനില്‍ക്കുന്നത് കര്‍ണ്ണന്‍ നേര്‍ത്ത പുഞ്ചിരിയോടെ കണ്ടുനിന്നു!
***














No comments:

Post a Comment