Tuesday, November 19, 2013

അദ്ധ്യായം 31-നിന്നെ ഞാന്‍ എന്ത് വിളിക്കും ?

അദ്ധ്യായം 31സുയോധനനും കുട്ടരും കാശിരാജ്യം പ്രവേശിച്ചപ്പോള്‍ തന്നെ തേരുകളുടെയും അലങ്കരിച്ച ആനകളുടെയും അകമ്പടിയോടെ കാശി രാജ്യം അവരെ എതിരേറ്റു.പുത്രന്‍ പിറന്നതിന്റെ ഇരുപത്തിയെട്ടാം നാള്‍,അയാളുടെ വരവും പ്രതിക്ഷിച്ചു കുട്ടിയുമായി ഭാനുമതി അന്തപ്പുരത്തില്‍ കാത്തിരുപ്പുണ്ടായിരുന്നു.അയാള്‍ ആദ്യമായാണ്‌ തന്റെ കുട്ടിയെ ഇന്ന് കാണുന്നത്.


മംഗളഗാനം മുഴങ്ങി.സുയോധനനും സഹോദരന്മാരും തങ്ങള്‍ക്കായിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഉപവിഷ്ടറായി.ദുസ്സലയെ ഒരു തോഴിവന്ന് അന്തപ്പുരത്തിലേക്ക് കുട്ടിക്കൊണ്ട് പോയി.അപ്പോള്‍,അരികില്‍ ഇരിക്കയായിരുന്ന കര്‍ണ്ണന്‍ ശബ്ദം താഴ്ത്തി സുയോധനനോട് പറഞ്ഞു:

എത്ര ആവേശത്തോടെയാണ് ഇവര്‍ നിന്നെ വരവേറ്റത്!ഈ ബന്ധുത്വം നിനക്ക് ഏറ്റവും ഉചിതമായിരിക്കുന്നു സുയോധനാ...

അതുകേട്ട് അഭിമാനത്തോടെ സുയോധനന്‍ പറഞ്ഞു:

അതെ.ഞാന്‍ ധന്യനായിരിക്കുന്നു.ഇതിന് മാധുര്യം ഏറെയുണ്ട്.

കുട്ടിയുടെ നാമകരണത്തിനുള്ള സമയമായി.സുയോധനന്‍ എഴുന്നേറ്റ് അങ്കണത്തില്‍ പ്രത്യേകം പണിതിട്ടുള്ള മണ്ടപത്തിലേക്ക് കയറി.അവിടെ ഇരുന്നുകൊണ്ട് അയാള്‍ ചുറ്റും നോക്കി.അപ്പോള്‍ അകത്തളത്തില്‍ നിന്നും കുഞ്ഞിനെയുമെന്തി തോഴിമാര്‍ക്കൊപ്പം ഭാനുമതി നടന്നു വരുന്നത് അയാള്‍ കണ്ടു.

നിലാവുപോലെ അവള്‍ തിളങ്ങുന്നു.അവളുടെ കൈത്തടങ്ങളില്‍ സുര്യ തേജസ്വോടെ മയങ്ങിക്കിടക്കുകയാണ് തന്റെ മകന്‍.അവള്‍ മണ്ഡപത്തില്‍ പ്രവേശിച്ചപ്പോള്‍,സഭാവാസികള്‍ ആദരപുര്‍വം എഴുന്നേറ്റു നിന്നു.അവള്‍ കയറിവന്ന് അയാള്‍ക്കരികിലെ പീടത്തില്‍ ഇരുന്നു.ആ നിമിഷം കുഞ്ഞ്‌ ഉണര്‍ന്ന്,കണ്‍ മിഴിച്ച്‌ അയാളെ നോക്കി,കൈകാലിട്ടടിച്ചു ചിരിച്ചു.ആ ചിരിയില്‍ അവരും സദസ്സ്യരും പങ്കുചേര്‍ന്നു.

മഹാരാജാവ് എഴുന്നേറ്റു നിന്നുകൊണ്ട് അറിയിച്ചു:

പ്രിയമുള്ളവരേ,നാമകരണത്തിനുള്ള സമയമായിരിക്കുന്നു.ചടങ്ങുകള്‍ ആരംഭിക്കട്ടെ.

ഉടന്‍ ശ൦ഖൊലി ഉയര്‍ന്നു.പുരോഹിതര്‍ ഹോമകുണ്ടത്തിനു തീ പിടിപ്പിച്ചു. മംഗള ധ്വനികള്‍ മുഴങ്ങി.മന്ത്രാക്ഷരങ്ങള്‍ താളാത്മകമായി ഉയര്‍ന്നു.ഭാനുമതി,രാജാവിന്റെ നിര്‍ദേശപ്രകാരം കുഞ്ഞിനെ സുയോധനന് കൈമാറി.ഗദയും ഇതര ആയുധങ്ങളും നെഞ്ചുറപ്പോടെ ഏറ്റു വാങ്ങിയിട്ടുള്ള ആ കരങ്ങള്‍ കുഞ്ഞിനെ സ്വികരിക്കുമ്പോള്‍ ഒരു നിമിഷം വിര പുണ്ടു.കുഞ്ഞ്‌ അയാളെ നോക്കി.ഏതോ ഉള്‍പ്രേരണയാല്‍ അയാള്‍ കുഞ്ഞിന്റെ നെറ്റിയില്‍ മുത്തമിട്ടു.

മംഗളധ്വനികളും മന്ത്രോച്ചാരണങ്ങളും പതിയെ നിലച്ചപ്പോള്‍ മഹാരാജാവ് സുയോധനനോട് പറഞ്ഞു:

കുഞ്ഞിന്റ്റെ വലതു ചെവിയില്‍ മഹാരാജന്റെ പേരും ഇടത്തില്‍ കുഞ്ഞിന്റെ പേരും രഹസ്യമായി ഓതുക.തുടര്‍ന്നു കുഞ്ഞിന്റെ പേര്‍ സദസ്യരെ അറിയിക്കുക.

സുയോധനന്‍ രാജാവിന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചു.അയാള്‍ കുഞ്ഞിനെ അല്‍പ്പം ഉയര്‍ത്തിക്കൊണ്ട്,ചുണ്ട് വലതു ചെവിയില്‍ ചേര്‍ത്ത് ധൃതരാഷ്ട്രര്‍ എന്ന് മൂന്നുവട്ടം ചൊല്ലി വിളിച്ചു.അത് മന്ത്രിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ എവിടെയോ ഒരു വേദന മുളപൊട്ടിയിരുന്നു!അന്ധരായ മാതാപിതാക്കള്‍ക്ക് ഇതിന് സാക്ഷ്യംവഹിക്കാന്‍ ആവില്ലല്ലോ എന്നയാള്‍ ഒരു നിമിഷം ഓര്‍ത്തുപോയി.അനന്തരം അയാള്‍ ഇടതു ചെവിയില്‍ തങ്ങള്‍ പണ്ടേ നിശ്ചയിച്ചുറപ്പിച്ചിരുന്ന ആ പേരും മെല്ലെ ചൊല്ലി വിളിച്ചു.പിന്നെ കുഞ്ഞിനെ മടിയിലേക്ക്‌ താഴ്ത്തി.ചടങ്ങ് അവസാനിപ്പിച്ചു.

ആ സമയം,പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ കര്‍ണ്ണന്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു:

സുയോധനാ,കുഞ്ഞിന്റെ വലതു ചെവിയില്‍ ഓതിയത് എന്തെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം.എന്നാല്‍ ഇടത്തില്‍ പറഞ്ഞ പേരറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഉണ്ട്.

അതുകേട്ടു സഭാവാസികള്‍ ഉറക്കെ ചിരിച്ചു!അപ്പോള്‍ അയാള്‍ പേര് ഉറക്കെ പറഞ്ഞു:

ലക്ഷ്മണന്‍.
൦൦൦




No comments:

Post a Comment