Monday, September 30, 2013

അധ്യായം,ഇരുപത്‌-പെണ്ണില്‍ നൃത്തമാടിയ നാളുകള്‍

കുന്തിയോടും ദ്രൌപദിയോടുമൊപ്പം എത്തിച്ചേര്‍ന്ന പാണ്ഡവരെ ഹസ്തിനപുരം ആഘോഷപുര്‍വം സ്വികരിച്ചു.നവവധുവായ ദ്രൌപതിയെ ഗാന്ധാരി ആരതിയുഴിഞ്ഞ് വരവേറ്റു.കഴിഞ്ഞുപോയ സംഭവവികാസങ്ങളെല്ലാം മറന്നെന്ന വിധം പാണ്ഡവര്‍ ആഹ്ലാദ.ചിത്തരായി ഏതാനും ദിവസം ഹസ്തിനപുരത്ത് തങ്ങിയശേഷം അവര്‍ ഖാണ്ഡവപ്രസ്ഥത്തിലേക്ക് യാത്രയായി.

അന്നുരാത്രിയില്‍ കര്‍ണ്ണന്‍ സുയോധനനു സമിപംഎത്തി.ഇത്ര ദിവസം ആ വഴിക്ക് കാണാഞ്ഞതിനെപ്പറ്റി സുചിപ്പിച്ചപ്പോള്‍,കര്‍ണ്ണന്‍ പറഞ്ഞു:

പാണ്ഡവരുടെ പരിഹാസശരങ്ങളെല്‍ക്കാന്‍വയ്യ സുയോധനാ.

സുയോധനന്‍ പിന്നെ കുടുതലായൊന്നും ചോദിച്ചില്ല.അല്പ്പനേരത്തെ മൌനത്തിനു ശേഷം കര്‍ണ്ണന്‍ പറഞ്ഞു:

പാണ്ഡവര്‍ ഖാണ്ഡവപ്രസ്ഥത്തില്‍ വാസം ആരംഭിച്ചാല്‍ ഇവിടെ പലതും നടക്കും സുയോധനാ.അംഗരാജ്യങ്ങള്‍ ഓരോന്നായി അവര്‍ കൈക്കലാക്കും.രാജ്യം വിഭജിച്ചുകൊടുത്ത നിന്‍റെ മഹാ മനസ്കത അവര്‍ മറക്കും.

അത് എനിക്കും അറിയാം കര്‍ണ്ണാ,അംഗബലം നമുക്കെങ്ങിലും ആത്മബലം അവര്‍ക്കാണ് കുടുതല്‍ എന്നതും.

ആ ചങ്ങാതിമാര്‍ ഇങ്ങിനെ പറഞ്ഞിരിക്കുമ്പോള്‍ വാതില്‍ക്കല്‍ വിദുരര്‍ പ്രത്യക്ഷപ്പെട്ടു.ഖാണ്ഡവപ്രസ്ഥത്തില്‍ നിന്നുള്ള തിരിച്ചുവരവാണ്.അവരിരുവരും അദ്ദേഹത്തെ വന്ദിച്ചു.അപ്പോള്‍ വിദുരര്‍ സുയോധനനോട് പറഞ്ഞു:

 ഖാണ്ഡവപ്രസ്ഥത്തില്‍ നീ തിര്‍ത്ത കൊട്ടാരം തീരെപോരാ ദുര്യോധനാ.അതിനാല്‍ മറ്റൊന്ന് പണിയാന്‍ ഉദേദശിക്കുകയാണ്.ഇത് അറിയിക്കാന്‍ പറഞ്ഞു ധര്‍മപുത്രര്‍.

വിദുരര്‍ ഇത് പറയുമ്പോള്‍ കര്‍ണ്ണന്‍ സുയോധനനെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.

                                           ******************************

ഖാണ്ഡവപ്രസ്ഥത്തില്‍ നിന്നും പലതരം വര്‍ത്തമാനങ്ങളും കേള്‍ക്കുകയുണ്ടായി.അര്‍ജുനന്‍റെ തീര്‍ഥയാത്രയെപ്പറ്റിയാണ് ആദ്യം അറിഞ്ഞത്.ദ്രൌപതിയും ധര്‍മപുത്രരും സംഭോഗത്തിലെര്‍പ്പെട്ടിരിക്കെ മുറിയില്‍ പ്രവേശിച്ചതിന്‍റെ പ്രായശ്ചിത്തമാണുപോലും ഈ യാത്ര
ഈ വിവരം കേള്‍ക്കവേ കര്‍ണ്ണന്‍ സുയോധനനോട് ചോദിച്ചു.

മനശുദ്ധി വീണ്ടെടുക്കാനാണ് ആചാര്യന്മാര്‍ തിര്‍ഥയാത്രകള്‍ കല്‍പ്പിച്ചിരിക്കുന്നത് .എന്നാല്‍ അര്‍ജുനന്റെ യാത്ര ആ വിധമാണോ?

സുയോധനന്‍ കാര്യം വ്യെക്തമാവാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ കര്‍ണ്ണന്‍ വിശദീകരിച്ചു:

പുണ്യസ്ഥല സന്ദര്‍ശനങ്ങല്ല്‍ക്കൊപ്പം പെണ്‍ വേഴ്ചകളും ഉണ്ടത്രെ അര്‍ജുനന്!പന്നഗ രാജപുത്രിയായ ഉലുപി,കലിംഗ കുമാരി ചിത്രാംഗദ,ബലരാമ സഹോദരി സുഭദ്ര,എന്നിങ്ങനെ പാറും അയാള്‍ക്ക്‌ സ്വായത്തമായിക്കഴിഞ്ഞു!ഓരോ സന്താനങ്ങളെയും അയാള്‍ സമ്മാനിച്ചിട്ടുണ്ട്!



കര്‍ണ്ണന്‍ പരിഹാസത്തോടെയാണെങ്ങിലും പറഞ്ഞ കാര്യങ്ങള്‍ സത്യം തന്നെ ആയിരുന്നു.ശാസ്ത്ര സിദ്ധിയില്‍ മാത്രമല്ല കാമശാസ്ത്രത്തിലും അര്‍ജുനന്‍ കേമന്‍ തന്നെ എന്ന് സുയോധനന്‍ ഉറച്ചു.

തിര്‍ധയാത്ര കഴിഞ്ഞെത്തിയത്തിനു ശേഷവും അര്‍ജുനന്‍ പലവിധ കാമക്കൂത്തുകളും നടത്തിയത്രെ.യമുനാതീരത്തെ വിഹാരഹര്‍മ്യത്തില്‍ നുറുകണക്കിനു പെണ്ണുങ്ങള്‍ ഉണ്ടത്രെ.കൂടെ കൃഷ്ണനും!പതിനൊന്നു ദിന രാത്രങ്ങള്‍ ആയിരുന്നു കാമോല്സവം!അതിനൊടുവിലായിരുന്നു ഖാണ്ടവവന ദഹനവും കൊട്ടാര നിര്‍മ്മാണവും.അഗ്നിയില്‍ ദഹിക്കാത്തവയെ അസ്ത്രം കൊണ്ട് കൊന്നൊടുക്കി!രക്തം കൊണ്ട് ചുവന്ന മണ്ണിലായിരുന്നു മയന്‍റെ കരവിരുതില്‍  കൊട്ടാരം!

കര്‍ണ്ണന്റെ പ്രവചനം പോലെതന്നെയാണ് കാര്യങ്ങള്‍ നിങ്ങിയത്.ഓരോ കാരണങ്ങള്‍പറഞ്ഞ് അയല്‍രാജ്യങ്ങള്‍ പാത്തും കാല്‍ക്കിഴിലാക്കി.അതുവഴി അളവറ്റ സമ്പത്താണ്‌ പാണ്ഡവര്‍ക്ക് കൈവന്നത്.അതിലേറെയും കൊട്ടാര നിര്‍മ്മാണത്തിനായി ചിലവഴിച്ചു!കൊട്ടാരപ്രവേസനത്തിന് പതിനായിരം ബ്രാഹ്മണര്‍ക്കാണ് അന്നദാനം നടത്തിയത്!അതിനായി കൊലചെയ്യപ്പെട്ട മൃഗങ്ങള്‍ക്ക് കണക്കില്ല. എന്നാല്‍ കൌരവര്‍ക്കു ക്ഷണം ഉണ്ടായിരുന്നില്ല!അതിനെപ്പറ്റി കര്‍ണ്ണന്‍ ഇങ്ങിനെ പറഞ്ഞു:

മറവി മനോഹരമായ ഒന്നാണ് സുയോധനാ,പ്രത്യേകിച്ചും നിങ്ങളെപ്പറ്റി!അതുകൊണ്ടുതന്നെ കരുതിയിരുന്നുകൊള്ളുക.

കര്‍ണ്ണന്റെത് പാഴ്വാക്കുകള്‍ അല്ലയെന്നു ഇതിനോടകം ബോധ്യപ്പെട്ട സുയോധനന്‍ അതിന്‍റെ കാരണം തിരക്കി.

സുയോധനാ പലവിധമുണ്ട് ശത്രുക്കള്‍.ചിലര്‍ നിസബ്ധരായിരിക്കും.ചിലരാകട്ടെ പലതുംചെയ്തു ഭയപ്പെടുത്തിക്കൊണ്ടിരിക്കും.എന്നാല്‍ പാണ്ഡവര്‍ ഇതില്‍ രണ്ടിലുംപെടില്ല.

കര്‍ണ്ണന്‍ ഒന്ന് നിര്‍ത്തിയിട്ട്‌ സുയോധണനെ നോക്കികൊണ്ട്‌ തുടര്‍ന്നു.

പാണ്ഡവര്‍ പൊങ്ങച്ചംകാട്ടി ശത്രുക്കളെ അസുയാലുക്കളാക്കുന്നവരാണ്.ആരാധിക്കാനും എഴുന്നള്ളിക്കാനും ആളുകള്‍ ഉള്ളവര്‍ക്ക് ഈ അഹങ്കാരം സ്വാഭാവികം മാത്രമാണ്.തക്കം കിട്ടുമ്പോള്‍ അവര്‍ ആഞ്ഞടിക്കും.അതിനാല്‍ നീ ശത്രുത മറക്കരുത്,സൌഹൃതം ഇല്ലാതാക്കയുമരുത്!

കര്‍ണ്ണന്‍ മുറിവിട്ടുപോയി.പാണ്ഡവരുമായുള്ള ചെറിയ അകല്‍ച്ചകള്‍ വലിയൊരു ശത്രുതയാകുമെന്നു സുയോധനനു വിശ്വസിക്കാനായില്ല.ഒപ്പം കര്‍ണ്ണന്റെ വാക്കുകളെ അവിശ്വസിക്കാനും.സുയോധനന്‍ ആകെ ധര്‍മ്മസങ്കടത്തിലായി.അയാള്‍ പരിചാരകനെ വിളിച്ച് മദ്യസേവയ്ക്ക് ഏര്‍പ്പാടാക്കാന്‍ പറഞ്ഞു.

൦൦൦
























No comments:

Post a Comment